Wednesday, 14 December 2011

പണിക്കര്‍ കുണ്ടില്‍ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം കഴിഞ്ഞു

പണിക്കര്‍കുണ്ടില്‍ കഴിഞ്ഞ 07.12.2011ന് നടന്ന മെമ്പര്‍ഷിപ്പ്  വിതരണ യോഗത്തില്‍ വെച്ച് അടുത്ത മൂന്നു വര്‍ഷക്കാലത്തേക്കുള്ള മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ്  മുന്‍കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും നാട്ടിലെ കാരണവരുമായ മനെങ്ങാടന്‍ ഖാദര്‍ ഹാജി വളപ്പില്‍ അലവിക്കാക്ക് നല്‍കി ഉദ്ഘാടനം കഴിച്ചു. യോഗത്തില്‍ വളപ്പില്‍ മോയ്തീന്‍ {കുട്ട്യാപ്പുക്ക} സ്വാഗതം പറഞ്ഞു ഇരണിയന്‍ രായീന്‍ ഹാജി അധ്യക്ഷത വഹിച്ചു മുഹമ്മദലി പെരുമ്പള്ളി മുഖ്യ പ്രഭാഷണവും സി കെ ഹംസ നന്ദിയും പറഞ്ഞു 



പണിക്കര്‍കുണ്ടില്‍ പാതിരാ സൂര്യന്‍

കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി പതിനാറാം വാര്‍ഡ്‌ പണിക്കര്‍ കുണ്ടില്‍ ഇപ്പോള്‍ രാവും പകലും ഒരു പോലെ! പാതിരാക്കിവിടെ പൂവന്‍ കോഴി കൂവിയാലും അതിശയിക്കാനില്ല്ല. എതിരാളികളുടെ കുപ്രച്ചരനങ്ങളുടെ മുനയോടിച്ച് കൌണ്‍സിലര്‍ രായീന്‍ ഹാജി പണിക്കര്‍ കുണ്ടിലെങ്ങും തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം വിതരിയതോടെ ഇരുട്ടിന്റെ സന്തതികള്‍ക്ക് ഉറക്കം നഷ്ട്ടപെട്ടിരിക്കുകയാണ്. മുമ്പ് ട്രന്സ്ഫോര്‍മരിനെ എതിര്‍ത്ത വികസന വിരോധികളായ സഖാക്കന്മാരും സഖാഫിമാരും തെരുവ് വിലക്കിന് വേണ്ടി അളവെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അപവാദങ്ങളും കുപ്രചരണങ്ങളുമായി തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും വികസനത്തിലൂടെ അവരുടെ കൊമ്പൊടിച്ച രായീന്‍ ഹാജിയും പ്രവര്‍ത്തകരും തങ്ങള്‍ തളരാനുള്ളവരല്ല വളരാനുള്ളവരാണെന്ന് തെളിയിക്കുകയായിരുന്നു. പണിക്കര്‍കുണ്ടിന്റെ ഓരോ മൂലയിലും വെളിച്ചം ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്യം ഇതാണ് :- പണിക്കര്‍കുണ്ടിനു സൂര്യശോഭ പകര്‍ന്ന രായീന്‍ ഹാജിക്കും യൂത്ത് ലീഗിന്നും അഭിവാദ്യങ്ങള്‍.. 
തെരുവ് വിളക്കുകള്‍ ഫിറ്റ് ചെയ്യുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍  















Tuesday, 27 September 2011

ആ സ്മരണക്ക് 28 വര്ഷം പിന്നിടുമ്പോള്‍.. പണിക്കര്‍ കുണ്ടിനു സി എച്ച്

ആയുര്‍വേദത്തിന്‍റെ തറവാടായ കോട്ടക്കലിന്‍റെ തിരുമുറ്റത്ത്‌ കോട്ടൂരിന്‍റെ പേരും പെരുമയും പ്രശസ്തിയും പുറം ലോകത്തെ അറിയിച്ച കോട്ടൂര്‍ എ.കെ.എം ഹൈ സ്കൂളിന് ജന്മം നല്‍കിയ കേരളത്തിന്‍റെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ മിന്നിതിളങ്ങുന്ന പുതിയ അദ്ധ്യായങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം സി.എച്ച് . മുഹമ്മദ്‌ കോയ സാഹിബ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുന്നു.
ആ ദീപ്ത സ്മരണക്ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കട്ടെ....

പണിക്കര്‍ കുണ്ട് സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ സ്മാരക സൗധം ഉല്‍ഘാടന സപ്ലിമെന്‍റ്നു വേണ്ടി ഇന്ത്യനൂര്‍ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ കെ.വി മുഹമ്മദ്‌ എഴുതിയ ലേഖനം 

Wednesday, 6 July 2011

ഇന്നാ ലില്ലാഹ്..... പണിക്കര്‍ കുണ്ട് ചക്കാലക്കുന്നന്‍ മുഹമ്മദ്‌ കുട്ടി കാക്ക മരണപെട്ടു

 പണിക്കര്‍ കുണ്ട് മുസ്ലിം ലീഗിന്‍റെ യും എസ്.കെ.എസ്.എസ്.എഫിന്‍റെയും പഴയകാല പ്രവര്‍ത്തകനും കാരണവരും ആയ ചക്കാലക്കുന്നന്‍ മുഹമ്മദ്‌ കുട്ടി കാക്ക ഹ്രദയാഗാതം മൂലം ഇന്ന് വൈകുന്നേരം മരണപ്പെട്ടിരിക്കുന്നു.
പണിക്കര്‍ കുണ്ടിലെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ പണിക്കര്‍ കുണ്ട്  മുസ്ലിം ലീഗും എസ്.കെ.എസ്.എസ്.എഫും അനുശോചനം രേഖപ്പെടുത്തി.
ഖബറടക്കം നാളെ {07.07.2011} വ്യാഴം 9.00 മണിക്ക് കോട്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
ഇദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യുക.
നാഥന്‍ ഇദേഹത്തിന്‍റെ മരണാനന്തര ജീവിതം വെളിച്ചമാക്കി കൊടുക്കട്ടെ ..... ആമീന്‍

മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദു സ്സമദു സമദാനിക്കൊപ്പം

സമദാനിക്കൊപ്പം ഒരു കുശലം പറച്ചിലില്‍

പണിക്കര്‍ കുണ്ട് മുസ്ലിം ലീഗ് ഓഫീസ്‌ ഉല്‍ഘാടന ചടങ്ങില്‍ പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇടതു നിന്ന് രണ്ടാമത്തേത്‌ 

പണിക്കര്‍ കുണ്ട് എസ്.കെ.എസ്.എഫിന്‍റെ റിലീഫ്‌ വിതരണ ചടങ്ങില്‍ വേദിയില്‍ ഇരിക്കുന്നവരില്‍ മധ്യേയുള്ളത്‌

പണിക്കര്‍ കുണ്ട് മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ഇ.രായീന്‍ ഹാജിക്കും അത്താണി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ അലവിക്കക്കും കൂടെ മുഹമ്മദ്‌ കുട്ടിക്ക

പണിക്കര്‍ കുണ്ട് മുസ്ലിം ലീഗ് റിലീഫ്‌ വിതരണ ചടങ്ങില്‍ വലത്ത് നിന്ന് രണ്ടാമത്തേത്‌

കോട്ടക്കല്‍ പഞ്ചായത്ത്‌ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ മുന്‍സിപ്പല്‍ മുന്‍സിപ്പല്‍ കൌണ്‍സിലറുമായ കെ.കെ.നാസറിനോപ്പം ഒരു മുന്‍കാല ഫോട്ടോകളില്‍ നിന്ന്‍

Tuesday, 12 April 2011

കോട്ടക്കലിന്‍റെ സ്വന്തം കുഞ്ഞിപ്പ


ലോക ഭൂപടത്തില്‍ ആയുര്‍ വേദത്തിന്‍റെ ചിഹ്നം അടയാളപെടുത്തിയ കോട്ടക്കലിന്‍റെ സ്വപ്നമായ ആയുര്‍ വേദ യൂണിവേഴ്സിറ്റി പൂവണിയാനും ദിനേന വര്‍ധിച്ചു വരുന്ന കോട്ടക്കലിലെ ഗതാഗത കുരുക്കിനു പരിഹാരമേകുവാനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും കോട്ടക്കലിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ മിന്നിത്തിളങ്ങുന്ന പുതിയ അധ്യായങ്ങള്‍ തുന്നിപിടിപ്പിച്ച ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം യു യെ ബീരാന്‍ സാഹിബിനു ശേഷം കോട്ടക്കലിന്‍റെ ശബ്ദം നിയമസഭയില്‍ മുഴാങ്ങാനും കോട്ടക്കലിന്‍റെ ആവേശം എം പി അബ്ദു സമദ്‌ സമദാനിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക..........

നാളെ ഇലക്ഷന്‍




പ്രിയപ്പെട്ട എന്‍റെ കൂട്ടുകാരെ ജെഷ്ട്ടന്‍ മാരെ അനിയന്മാരെ പെങ്ങന്മാരെ ഉമ്മമാരെ ഉപ്പമാരെ കോട്ടക്കല്‍ മണ്ഡലം യു ഡി എഫ്‌ സ്ഥാനാര്‍ത്തി നമ്മുടെ പടനായകന്‍ എം പി അബ്ദു സമദു സമദാനിയുടെ പേര് വോടിങ്ങ് യന്ത്രത്തിലെ ആദ്യ പേരാണ് അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെ വോട്ട് മാത്രം ഉറപ്പകിയാല്‍ പോരാ കൂട്ടുകാരുടെയും കുടുംബക്കാരുടെയും എല്ലാവരുടെയും വോട്ട് ചെയ്തോ എന്ന് ഉറപ്പു വരുത്തണം പ്രായമായവരെ പോളിംഗ് ബൂത്തില്‍ കൊണ്ട് പോകുകയും കണ്ണ് കാനാതവരുടെത് ചെയ്തും നാം ഉറപ്പു വരുത്തണം യു ഡി എഫിന്‍റെ ഒരു വോട്ട് പോലും പോള്‍ ചെയ്യാതെ പോകരുത്.പ്രവാസികള്‍ നാട്ടിലേക്ക് വീണ്ടും വീണ്ടും വിളിച്ചു വോട്ടു ചെയ്തോ ഏന് ഉറപ്പു വരുത്തുക. നിങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം യു ഡി എഫ്‌ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി അവരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക ഒപ്പം പ്രാര്‍ഥിക്കുക നാഥന്‍ അനുഗ്രഹിക്കട്ടെ ...അമീന്‍

Sunday, 10 April 2011

വ്യത്യസ്തമായ പ്രചരണ രീതികളോടെ പണിക്കര്‍ കുണ്ട്

പണിക്കര്‍ കുണ്ടില്‍ ഒരു യൂത്ത്‌ ലീഗ് പ്രവര്‍ത്തകന്‍റെ കാറ്


എല്ലാവരും തിരക്കു പിടിച്ചു പോസ്റ്റാര്‍ ഒട്ടിക്കുന്നു രാത്രി പണിക്കര്‍ കുണ്ട് ലീഗ് ഓഫീസില്‍ നിന്നും ഒരു ദൃശ്യം

മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദു വി, യൂത്ത് ലീഗ് ട്രഷറര്‍ യൂനുസ്‌ കെ, മുസ്‌ലിം ലീഗിന്‍റെ കാരണവര്‍ ഹസൈനാര്‍ ഹാജി കെ, മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതി അഗം അലവിക്കുട്ടി പി, തുടങ്ങിയവര്‍ 

ദളിത് ലീഗിന്‍റെ അധ്യക്ഷന്‍ ചീലാണ്ടന്‍ ചക്കാലക്കലും സജീവമായി രങ്ങതുണ്ട്


യൂത്ത്‌ ലീഗ് ആക്ടീവ് വര്‍കര്‍ ശിഹാബ്‌ പുളിക്കല്‍




എം എസ് എഫ് സെക്രട്ടറി കെ എം സ്വാലിഹ്



എല്ലാം കഴിഞ്ഞു അവസാനം രാത്രി 12 മണിക്ക് ഭക്ഷണം കഴിക്കുന്ന പ്രവര്‍ത്തകര്‍ 


പനിക്കര്‍കുണ്ടില്‍ പള്ളിക്ക് മുന്‍വശം എഴുതിയ ചുവരെഴുത്ത്






പണിക്കര്‍ കുണ്ട് അങ്ങാടിയിലെ ഒരു ദൃശ്യം

പണിക്കര്‍ കുണ്ട് അങ്ങാടിയിലെ ഒരു ചുവരെഴുത്ത്




പണിക്കര്‍ കുണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രം