Monday 28 March 2011

മുസ്ലിം ലീഗ് സാരഥികളെ വിജയിപ്പിക്കുക

നമ്മളെ നമ്മളാക്കി തീർത്ത ഈ ഹരിത രാഷ്ട്രീയത്തിന്റെ കരുത്തിൽ നിന്നും നമ്മളിൽ നിന്നും 24 പേർ പൊതുജന വിധി തേടുന്നു.കാറ്റിലും കോളിലും ഇളക്കമില്ലാതെ അജയ്യമായ കരുത്തിന്റെ പര്യായമായി തീർന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 24 ൽ 24 ഉം നേടുമെന്ന അഭിപ്രായ സർവ്വേകൊപ്പം 


വിശ്വാസമർപ്പിക്കുന്നതിനോടൊപ്പം നമ്മുടെ കൂട്ടുകാരുടേയും കുടുംബങ്ങളുടേയും  വോട്ടുകൾ ഇപ്പോൾ തന്നെ ഉറപ്പിക്കൂ....നന്മയുടെ രാഷ്ട്രീയമായ മുസ്ലിം ലീഗ് എന്നും മത സൌഹാർദ്ധത്തിനും ജനാധിപത്യത്തിനും വികസനത്തിനും മുൻ തൂക്കം നൽകുന്നു.....ചരിത്രത്തിൽ തന്നെ സന്തോഷിക്കാനും ആഹ്ലാദിക്കാനും ഒരുപാട് അവസരം നൽകിയ ‘കോണി‘ എന്ന ചിഹ്നമല്ലാതെ നമുക്കു മറ്റൊന്നില്ല.പൂർവ്വികർ മുതൽ പുതു തലമുറ വരെ നെഞ്ചോട് ചേർത്ത് വെച്ച ഈ ഹരിതപതാകയും സമൂഹത്തേയും സമുദായത്തേയും, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വികസനത്തിന്റെ വെള്ളി വെളിച്ചമെത്തിച്ച “കോണി”യിലായിരിക്കട്ടെ നമ്മുടെ വോട്ടുകൾ.................                                        
പാർട്ടിയും നേതാക്കന്മാരും പ്രവർത്തകരും ഒരുങ്ങിക്കഴിഞ്ഞു.24 സീറ്റിൽ മത്സരിക്കുന്ന ലീഗ് മുഴുവൻ സീറ്റും നേടുമെന്ന അഭിപ്രായ സർവ്വേയും വന്നിരിക്കുന്നു.പൊതു സമൂഹത്തിനു ധാരാളം സംഭാവനകൾ നൽകിയ ഈ മഹത്തായ പാർട്ടി എന്നും ജനാധിപത്യ വ്യ്‌വസ്തതക്കും മത സൌഹാർദ്ദത്തിനും മുന്നിൽ നിന്നു പോരാടിയ ചരിത്രമാണുള്ളത്.വികസനത്തിന്റേയും സമാധാനത്തിന്റേയും സഔഹാർദ്ദത്തിന്റേയും ചിഹ്നമായ “കോണി” യാണു.ജനലക്ഷങ്ങൾ ഹ്ര് ദയത്തോടൊപ്പം നെഞ്ചിലേറ്റിയ ഈ പാർട്ടിയും ചിഹ്നവും എന്നും ഒരു വികാരമായിരുന്നു.
അഴിമതിയുടെ ഒരു കറപോലും പുരളാതെ കോണി : വികസനം എന്ന പൊതു തത്വം പൊതു സമൂഹത്തിൽ എന്നും നിലനിൽക്കുന്നു അതു തന്നെയാണു മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ എവിടെയെല്ലാം മത്സരിക്കുന്നുവോ അവിടങ്ങളിൽ അത്ഭുതാവഹമായി വിജയക്കൊടി പാറിപ്പറക്കാനും കാരണം,ശകതമായ നേത്ര് നിര അതിശയോക്തമായ ഊർജ്ജസ്വലരായ പ്രവർത്തകർ ഇതു തന്നെയാ എന്നത്തേയും വിജയാവർത്തനത്തിനു കാരണം ... നിങ്ങളുടെ വോട്ടുകൾ ഐക്യു ജനാധിപത്യ മുന്നണിക്കായിരിക്കട്ടെ..............

വല്ലവന്റേയും വെള്ളം കോരികളും വിറകുവെട്ടികളുമാകേണ്ട ഈ സമൂഹത്തെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ നേട്ടം,ഇന്ത്യൻ മഹാരാജ്യത്ത് മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് വിദ്യഭ്യാസ പരമയും സാംസകാരികമായും മുന്നിൽ നിൽക്കാൻ കേരളത്തിൽ പ്രത്യേകിച്ചും മുസ്ലിം സമുദായത്തെ മുന്നോട്ട് നയിച്ചതിൽ മുസ്ലിം ലീഗിനും അതിന്റെ നേതാക്കന്മാരും വഹിച്ച പങ്ക് ചെറുതാക്കി കാണിക്കാൻ ആർക്കുമാകില്ല.ഈ മാർകിസ്റ്റ്കാരൻ കയ്യടിക്കിവെച്ച ഒരേയൊരു സ്റ്റേറ്റായ പശ്ചിമ ബംഗാളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നന്നായിരിക്കും ആധുനിക യുഗത്തിലും അവിടങ്ങളിൽ നടക്കുന്ന വിവേചനവും വികസന വിരോധവും കഷ്ടപ്പാടും നടുക്കുന്ന കാഴ്ചകൾക്ക് സാക്ഷിയാകേണ്ടിവരും,ജീവിത കാലം മുഴുവൻ സമുദായത്തിനും അതിലുപരി സമൂഹത്തിനും വെക്തി ജീവിതം ഉഴിഞ്ഞു വെച്ച ഉൾകാഴ്ചയുള്ള നേതാക്കന്മാർ അവരുടെ പിൻ തലമുറക്കാർ ഇന്നും അതിനു ഒരു കോട്ടം വരുത്താതെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.

No comments:

Post a Comment